ബാലവേല


വിടരും‌മുമ്പേ…
വാടിക്കരിയുന്ന
മൊട്ടുകള്‍,ബാല്യങ്ങള്‍
അഷ്ടിക്കു മുട്ടുന്ന
ബാല്യങ്ങള്‍

കളിപ്പാട്ടങ്ങളുമായി
കൊഞ്ചിത്തിരിയേണ്ട
പ്രായത്തില്‍
പണിയായുധങ്ങള്‍
ഏന്തുന്നു കുഞ്ഞിക്കരങ്ങളില്‍

പനിനീര്‍പ്പൂപോല്‍
മൃദുലമാംകരങ്ങളില്‍
പാറപോല്‍ ഉറച്ച
തഴമ്പുകള്‍

പുസ്തക സഞ്ചിയുംതൂക്കി
പൂമ്പാറ്റകളായി
പാറിപ്പറന്നു ചെറുബാലകര്‍
കുതൂഹലത്തോടെ
പള്ളിക്കൂടം ചെല്ലും
കാഴ്ചകള്‍ കണ്ട്

വഴിയരികിലെ
പാറമടയില്‍
പ്രതീക്ഷകള്‍മങ്ങിയ
മിഴിയുമായ്,
കരുവാളിച്ചുണങ്ങിയ
മുഖത്തുക്കൂടി ഒലിച്ചിറങ്ങും
അദ്ധ്വാനത്തിന്റെ
നീര്‍ച്ചാലുകള്‍
തുടച്ചുകൊണ്ട്
നെടുവീര്‍പ്പെടുന്നു
ഒരുബാലകന്‍….
അക്ഷരക്കുട്ടങ്ങളും,
അക്ഷരപ്പള്ളിയും
നിഷേധിക്കപ്പെട്ട
ബാല്യം

This entry was posted in കവിത. Bookmark the permalink.

6 Responses to ബാലവേല

  1. musthafa പറയുക:

    നാല്ല കവിത നല്ല ആശയം …..അഭിനന്ദങ്ങള്‍

  2. ormacheppu പറയുക:

    manasil thattunna nalla kavitha.ee puthiya varshathil enkilum balavela poornamayum nirodhikkuvan sadhikkate.athinay oru samoohathinte sramavum undayal oru punyam thanne..

  3. ormacheppu പറയുക:

    nalla kavitha .manasil thattunnathu thanne.ee puthu varshathil enkilum balavelakalku
    poornamaayum nirodhikkuvaan vendi nalloru samooham unarnnu pravathikkate.athupole ella kunjungalkkum nanmayum snehavum niranja oru jeevitham anubhavikkan kazhiyatte….

  4. ormacheppu പറയുക:

    nalla oru kavitha.’kalippaattangalumaayi konchi thiriyenda praayathil paniyaayudhangal enthunna kunjikkarangal’ …touching aayirunnu….’aksharakoottangalum aksharappallikalum nishedhikkappetta oru baalyam ‘ puthu thala murayil undaakathirikkuvan vendi unarnnu pravarthikkunna oru nalla samooham thanne undavan namukku aashamsikkam.

  5. manoraj പറയുക:

    ഇതില്‍ ജീവിതമുണ്ട്.. പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ തുറന്ന് വെച്ച ജീവിതകാഴ്ചകള്‍.

    ഓഫ് : ഓരോന്നായി വായിച്ചു വരുന്നു 🙂

Leave a reply to ormacheppu മറുപടി റദ്ദാക്കുക