Author Archives: രാജീവ് മേല്‍പ്പത്തൂര്‍

അഭിനയം…


ജീവിതനാടാകത്തിന്‍ മുന്‍‌കൂട്ടി രചിക്കാത്ത തിരക്കഥയില്ലെപ്പോഴും സദാചാര/സാമൂഹ്യ ബോധത്താല്‍ ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന യാഥാര്‍ഥ്യമാകുന്നു…!! അടിത്തറയിളകിയ മണിമാളികയായി ജീവിതം. ഒരു ചെറുഭൂചലനത്തിനായ് ജീര്‍ണ്ണിച്ച മേല്‍ക്കൂരക്കടിയില്‍ മരണത്തിന്റെ കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കും,ബന്ധങ്ങളും,വിശ്വാസവും, കൂടഭിനയിച്ചു തിമിര്‍ക്കുന്ന നാ‍ടകത്തില്‍.!! Advertisements

Posted in Uncategorized | 4അഭിപ്രായങ്ങള്‍

ചില ഓര്‍മ്മകള്‍


ഉണങ്ങാത്ത വ്രണങ്ങളായ്, ഓര്‍മ്മകള്‍ താങ്ങിത്താങ്ങിയിരിക്കും. മരിക്കാത്ത ഓര്‍മ്മകള്‍ അരിച്ചരിച്ചങ്ങിരിക്കും. വേദനയാര്‍ന്നോരോര്‍മ്മകള്‍ ചിലപ്പോള്‍ ഓര്‍ത്തോര്‍ത്തുചിരിക്കാം മറക്കുവാന്‍ ശ്രമിച്ചാലും, ഓര്‍മ്മകള്‍, തിരമാലകളായ് മാനസ്സതീരത്തണയും. തീരത്തെ മണല്‍പ്പരപ്പില്‍, വരച്ചിട്ട നല്ല ചിത്രങ്ങളുംമായ്‌ച്ചു പിന്നെയെപ്പോഴോ വിസ്മൃതിയുടെ ആഴത്തിലേക്കുമടങ്ങും

Posted in കവിത, Uncategorized | Tagged | ഒരു അഭിപ്രായം ഇടൂ

ബാലവേല


വിടരും‌മുമ്പേ… വാടിക്കരിയുന്ന മൊട്ടുകള്‍,ബാല്യങ്ങള്‍ അഷ്ടിക്കു മുട്ടുന്ന ബാല്യങ്ങള്‍ കളിപ്പാട്ടങ്ങളുമായി കൊഞ്ചിത്തിരിയേണ്ട പ്രായത്തില്‍ പണിയായുധങ്ങള്‍ ഏന്തുന്നു കുഞ്ഞിക്കരങ്ങളില്‍ പനിനീര്‍പ്പൂപോല്‍ മൃദുലമാംകരങ്ങളില്‍ പാറപോല്‍ ഉറച്ച തഴമ്പുകള്‍ പുസ്തക സഞ്ചിയുംതൂക്കി പൂമ്പാറ്റകളായി പാറിപ്പറന്നു ചെറുബാലകര്‍ കുതൂഹലത്തോടെ പള്ളിക്കൂടം ചെല്ലും കാഴ്ചകള്‍ കണ്ട് വഴിയരികിലെ പാറമടയില്‍ പ്രതീക്ഷകള്‍മങ്ങിയ മിഴിയുമായ്, കരുവാളിച്ചുണങ്ങിയ മുഖത്തുക്കൂടി ഒലിച്ചിറങ്ങും അദ്ധ്വാനത്തിന്റെ നീര്‍ച്ചാലുകള്‍ തുടച്ചുകൊണ്ട് നെടുവീര്‍പ്പെടുന്നു ഒരുബാലകന്‍…. അക്ഷരക്കുട്ടങ്ങളും, … Continue reading

Posted in കവിത | 6അഭിപ്രായങ്ങള്‍

നാഗരികം


നഗരങ്ങളിരുളുന്നു നാഗരികംവളരുന്നു നാഗംപോല്‍ സംസ്കൃതിയില്‍ നാശത്തിന്‍വിഷം തൊടുന്നു നാണം മറക്കേണ്ടകൂറകള്‍ നാണമില്ലാത്തൊരു നരകുലം നാലായിക്കീറിയുടുത്ത് നാഗരികം വള്ളര്‍ത്തി മാര്‍പുമറക്കേണ്ട മുന്താണയാല്‍ മുഖംമറച്ചുനാരികള്‍ മാനംകാക്കുന്നതു നഗരത്തിലെകാഴ്ചകള്‍ നരനും,നാരിയും കെട്ടോരു വേഷത്തില്‍ കോലങ്കെട്ടു തിരിയുന്നുയുവത്വം ഡേറ്റിംങ്ങെന്നോരു സംസ്‌കാരം കലിയുഗകല്‍പ്പടവിങ്കല്‍ വന്നെത്തി മാടിവിളിക്കുന്നു മര്‍ത്യനെ മൂല്യഛ്യുദിയിലേക്ക്.! രുചിച്ചുനോക്കിയിട്ടു വാങ്ങുന്ന മുന്തിരിപോല്‍ , രണ്ടുനാള്‍ ഭോഗിച്ചു നോക്കിയിട്ടു ബോദിച്ചാല്‍ സ്വീകരിക്കാം ഇവളെയെന്ന … Continue reading

Posted in കവിത, Uncategorized | 3അഭിപ്രായങ്ങള്‍

പുതുമഴ


പുതുമഴയും, പുതുമണ്ണിന്‍ ഗന്ധവും, പൂന്തെന്നലിന്‍ തഴുകലും പൂമുഖത്തേക്കെന്നെസ്വീകരിച്ചു വേനലിന്‍ചൂടേറ്റു വെന്തുരുകുന്നമാനസ്സത്തില്‍ വെള്ളിപ്പനിനീരൊന്നു വന്നുവീണു, സാന്ത്വനത്തിന്‍ കരം നീട്ടിയെന്നെ പുല്‍കുന്നപുങ്കാറ്റിനെ ഹൃദയംകൊണ്ടു ഞാന്‍ പ്രണയിച്ചു. ക്ഷിപ്രനേരംങ്കൊണ്ടെന്നെ വിട്ടുപിരിയുന്നു പൂങ്കാറ്റും, ഞാന്‍സ്നേഹിച്ച മഴയും. അരുതേയെന്നു തലതല്ലിക്കരയുന്ന എന്‍രോദനം ഇരച്ചുപെയ്തൊഴിഞ്ഞോരാ… മഴയില്‍ലയിച്ചുപോയി….

Posted in കവിത | 1 അഭിപ്രായം

വ്യാമോഹം


കാലവര്‍ഷക്കെടുതിയില്‍ കടപുഴകി വീണൊരു പേരാലിന്റെവേദന പറയുവാന്‍ , കാലംതികയാതെ കാകിതംതീരുന്നു.. വീണ്ടുമുയര്‍ത്തെഴുനേല്ക്കുവാന്‍ മോഹമുണ്ട്.. വീണ്ടുംതളിര്‍ത്തുവളര്‍ന്നും, പൂത്തുലഞ്ഞും, കിലുകിലെ ചിരിക്കുന്ന ഇണക്കിളികള്‍ക്ക് കൂടുകൂട്ടാന്‍ ചില്ലകള്‍ നല്കിയും വസന്തകാലത്തിലേക്ക് തിരിച്ചു പോകാന്‍ വ്യാമോഹം മാത്രംബാക്കി…

Posted in കവിത | 8അഭിപ്രായങ്ങള്‍