Category Archives: Uncategorized

അഭിനയം…


ജീവിതനാടാകത്തിന്‍ മുന്‍‌കൂട്ടി രചിക്കാത്ത തിരക്കഥയില്ലെപ്പോഴും സദാചാര/സാമൂഹ്യ ബോധത്താല്‍ ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന യാഥാര്‍ഥ്യമാകുന്നു…!! അടിത്തറയിളകിയ മണിമാളികയായി ജീവിതം. ഒരു ചെറുഭൂചലനത്തിനായ് ജീര്‍ണ്ണിച്ച മേല്‍ക്കൂരക്കടിയില്‍ മരണത്തിന്റെ കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കും,ബന്ധങ്ങളും,വിശ്വാസവും, കൂടഭിനയിച്ചു തിമിര്‍ക്കുന്ന നാ‍ടകത്തില്‍.!!

Posted in Uncategorized | 4അഭിപ്രായങ്ങള്‍

ചില ഓര്‍മ്മകള്‍


ഉണങ്ങാത്ത വ്രണങ്ങളായ്, ഓര്‍മ്മകള്‍ താങ്ങിത്താങ്ങിയിരിക്കും. മരിക്കാത്ത ഓര്‍മ്മകള്‍ അരിച്ചരിച്ചങ്ങിരിക്കും. വേദനയാര്‍ന്നോരോര്‍മ്മകള്‍ ചിലപ്പോള്‍ ഓര്‍ത്തോര്‍ത്തുചിരിക്കാം മറക്കുവാന്‍ ശ്രമിച്ചാലും, ഓര്‍മ്മകള്‍, തിരമാലകളായ് മാനസ്സതീരത്തണയും. തീരത്തെ മണല്‍പ്പരപ്പില്‍, വരച്ചിട്ട നല്ല ചിത്രങ്ങളുംമായ്‌ച്ചു പിന്നെയെപ്പോഴോ വിസ്മൃതിയുടെ ആഴത്തിലേക്കുമടങ്ങും

Posted in കവിത, Uncategorized | Tagged | ഒരു അഭിപ്രായം ഇടൂ

നാഗരികം


നഗരങ്ങളിരുളുന്നു നാഗരികംവളരുന്നു നാഗംപോല്‍ സംസ്കൃതിയില്‍ നാശത്തിന്‍വിഷം തൊടുന്നു നാണം മറക്കേണ്ടകൂറകള്‍ നാണമില്ലാത്തൊരു നരകുലം നാലായിക്കീറിയുടുത്ത് നാഗരികം വള്ളര്‍ത്തി മാര്‍പുമറക്കേണ്ട മുന്താണയാല്‍ മുഖംമറച്ചുനാരികള്‍ മാനംകാക്കുന്നതു നഗരത്തിലെകാഴ്ചകള്‍ നരനും,നാരിയും കെട്ടോരു വേഷത്തില്‍ കോലങ്കെട്ടു തിരിയുന്നുയുവത്വം ഡേറ്റിംങ്ങെന്നോരു സംസ്‌കാരം കലിയുഗകല്‍പ്പടവിങ്കല്‍ വന്നെത്തി മാടിവിളിക്കുന്നു മര്‍ത്യനെ മൂല്യഛ്യുദിയിലേക്ക്.! രുചിച്ചുനോക്കിയിട്ടു വാങ്ങുന്ന മുന്തിരിപോല്‍ , രണ്ടുനാള്‍ ഭോഗിച്ചു നോക്കിയിട്ടു ബോദിച്ചാല്‍ സ്വീകരിക്കാം ഇവളെയെന്ന … Continue reading

Posted in കവിത, Uncategorized | 3അഭിപ്രായങ്ങള്‍